കൊല്ലം പിഷാരികാവിൽ നാലമ്പല നവീകരണ കമ്മിറ്റി രൂപീകരിച്ചു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നാലമ്പലം ചെമ്പടിച്ച് നവീകരിക്കുന്നതിനായി നവീകരണ കമ്മിറ്റി രൂപീകരിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ കൊട്ടിലകത്ത് ബാലൻ നായർ ആദ്ധ്യക്ഷത വഹിച്ചു. ഇളയിടത്ത് വേണുഗോപാൽ, കീഴയിൽ ബാലൻ, സി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, തൈക്കണ്ടി ശ്രീപുത്രൻ, എം. ബാലകൃഷ്ണൻ, ഇ അപ്പുക്കുട്ടി നായർ, ഇ.എസ്. രാജൻ ഉണ്ണികൃഷ്ണൻ മരളൂർ, ടി.കെ.രാധാകൃഷ്ണൻ, ഓട്ടൂർ പ്രകാശ്, എൻ. പുഷ്പരാജ്, തൈക്കണ്ടി രാമദാസൻ, എക്സിക്യൂട്ടീവ് ഓഫീസർ ജഗദീഷ് പ്രസാദ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ : ഇ.എസ്. രാജൻ, ഉണ്ണികൃഷ്ണൻ മരളൂർ, കെ.ടി. സിജേഷ് (രക്ഷാധികാരികൾ), കൊട്ടിലകത്ത് ബാലൻനായർ (ചെയർമാൻ) ടി.കെ. രാധാകൃഷ്ണൻ (കൺവീനർ), കോമത്ത് ശശി (ജോ. കൺവീനർ), എക്സിക്യൂട്ടീവ് ഓഫിസർ ജഗദീഷ് പ്രസാദ് (ട്രഷറർ).
