KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നടേരി, പണ്ടാരക്കണ്ടി (നിയാസ് മൻസിൽ) മൊയ്തു (80)

കൊയിലാണ്ടി: നടേരി പണ്ടാരക്കണ്ടി (നിയാസ് മൻസിൽ) മൊയ്തു (80) അന്തരിച്ചു. റിട്ട. ഫിഷറീസ് വകുപ്പ് ജീവനക്കാരനായിരുന്നു. മുസ്ലിം ലീഗ് പ്രവർത്തകനും മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ ഭാര്യ സഹോദരനാണ്. സി.എച്ച്. മുഹമ്മദ് കോയ, മുൻ ഉപ മുഖ്യമന്ത്രി അവുക്കാദർ കുട്ടി നഹ, മുൻ മന്ത്രി എം.പി.എം അഹമ്മദ് ഗുരിക്കൾ എന്നിവരുടെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു. പണ്ടാരക്കണ്ടി താഴ ജുമാ മസ്ജിദിൽ ഹിദായ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ഫാത്തിമ മക്കൾ: ആമിന, നിയാസ് (ഖത്തർ), നസ്റി, ജസി. മരുമക്കൾ: എ.സി. അബ്ദുൾ ഖാദർ (പൂന്നൂര്), സലാം മേലേടത്ത്, അഷറഫ് എരമംഗലം, ഷെറീന. സഹോദരങ്ങൾ: മറിയം, പരേതരായ ഖദീജ, ഫാത്തിമ, ബീരാൻ ഹാജി, കുഞ്ഞി മായൻ, കുഞ്ഞയിശ. മയ്യത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്ക് പണ്ടാരക്കണ്ടി താഴ മസ്ജിദിൽ ഹിദായയിലും തുടർന്ന് ഒൻപത് മണിക്ക് ഖബറടക്കം നടേരി കാവും വട്ടം ചെറുവടി സെന്റർ ജുമാ മസ്ജിദ് പള്ളി ഖബറിസ്ഥാനിലും.

Share news