മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് വീടുകൾക്ക് അജ്ഞാതർ തീവെച്ചു
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റിലെ രണ്ട് വീടുകൾക്ക് അജ്ഞാതർ തീവെച്ചു. നിരവധി തവണ സംഘർഷമേഖലയിൽ വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ സുരക്ഷാസേനയെ നിയോഗിച്ചു.

അതേസമയം, മണിപ്പുരിൽ രണ്ട് മെയ്തെയ് വിദ്യാർത്ഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് കുക്കി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. വിട്ടയച്ചില്ലെങ്കിൽ വന്‍ പ്രതിഷേധം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്താന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് മെയ്തെയ് വിഭാഗവും ആവശ്യപ്പെട്ടു.

