KOYILANDY DIARY.COM

The Perfect News Portal

ഇഡിക്ക്‌ വൻ തിരിച്ചടി: വായ്പാ ആധാരങ്ങൾ ഉടൻ തിരിച്ച് നൽകണം

കൊച്ചി: കരുവന്നൂർ ബാങ്ക്‌ കേസിൽ ഇഡിക്ക്‌ വൻ തിരിച്ചടി. പിടിച്ചെടുത്ത ആധാരങ്ങൾ തിരികെ നൽകണമെന്ന്‌ ഹൈക്കോടതി നിർദേശിച്ചു. വായ്‌പ തിരിച്ചടച്ചവരുടെ ആധാരങ്ങൾ മുഴുവൻ തിരികെ നൽകണം. ബാങ്ക്‌ അധികൃതർ അപേക്ഷ നൽകിയാൽ ആധാരങ്ങൾ കൈമാറണം. ഇഡിക്ക്‌ ആധാരങ്ങളുടെ പകർപ്പ്‌ കൈവശം വയ്‌ക്കാം. പകർപ്പ്‌ എടുത്തശേഷം അസ്സൽ ആധാരം തിരികെ നൽകണമെന്നും ഹൈക്കോടതി പറഞ്ഞു.

ഹൈക്കോടതി നടപടി ആശ്വാസകരമെന്ന്‌ മന്ത്രി വി എൻ വാസവൻ പ്രതികരിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്‌ടമാകില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി പ്രതികരിച്ചിരുന്നു. 282 കോടി രൂപ നിക്ഷേപകര്‍ക്ക് കൊടുക്കാനുണ്ടെന്നും 73 കോടി രൂപ ഇതുവരെ നല്‍കിയെന്നും 50കോടി രൂപ കൂടി നല്‍കാന്‍ ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരാള്‍ക്കും ഒരു രൂപ പോലും നഷ്‌ടമാവാത്ത രീതിയില്‍ കരുവന്നൂര്‍ ബാങ്കിലെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. പുനരുദ്ധാരണ നിധി ഉടന്‍ നിലവില്‍ വരും. കേരള ബാങ്കിന്റെ പ്രധാനപ്പെട്ട ഒരു ഉദ്യോഗസ്ഥനെ കരുവന്നൂര്‍ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ആയി നിയമിക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.

Advertisements
Share news