മഹിള കോൺഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കൺവൻഷൻ
കൊയിലാണ്ടി: മഹിള കോൺഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കൺവൻഷൻ ‘ ഉൽസാഹ് ‘ സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി. ഉദ്ഘാടനം ചെയ്തു. കരിവന്നൂർ ബാങ്ക് ഇടപാടിലെ മുഴുവൻ പ്രതികളെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് ജെബി മേത്തർ പറഞ്ഞു. കൺവൻഷനിൽ വി.കെ ശോഭന അധ്യക്ഷത വഹിച്ചു.

വിദ്യാ ബാലകൃഷ്ണൻ, ഗൗരി പുതിയേടത്ത്, പി. രത്നവല്ലി, മുരളി തോറോത്ത്, അ ഡ്വ കെ. വിജയൻ, വി.പി ഭാസ്കരൻ രാജേഷ് കീഴരിയൂർ, വി.ടി. സുരേന്ദ്രൻ, അരുൺ മണമൽ, രജീഷ് വെങ്ങളത്ത് കണ്ടി, കെ എം സുമതി, തങ്കമണി ചൈത്രം, ശ്രീജാ റാണി, പി.പി നാണി, പ്രേമാകുമാരി എന്നിവർ സംസാരിച്ചു. ജില്ലയിലെ 26 ബ്ലോക്കുകളിലെ കൺവൻഷനുകൾ പൂർത്തിയായതായി നേതാക്ക്ൾ പറഞ്ഞു.
