മേലടി ബ്ലോക്ക് പഞ്ചായത്തിൽ, പഞ്ചായത്ത് റിസോഴ്സ് സെന്റർ (BPRC) പ്രവർത്തനമാരംഭിച്ചു
പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്തിൽ, പഞ്ചായത്ത് റിസോഴ്സ് സെന്റർ (BPRC) പ്രവർത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എം. എം രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

കിലയുടെ നേതൃത്വത്തിൽ, കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ (RGSA) പദ്ധതിയുടെ ഭാഗമായി കേരളത്തിലെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് സെന്റർ (BPRC) രൂപീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് ജില്ലയിലെ മേലടി ബ്ലോക്ക് പഞ്ചായത്ത് റിസോർസ് സെന്റർ പ്രവർത്തനമാരംഭിച്ചത്.

കിലയുടെ ജില്ല ഫെസിലിറ്റേറ്റർ പി. ജി പ്രമോദ് കുമാർ ബി. പി. ആർ. സി പദ്ധതി വിശദീകരണം നൽകി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സന്മാരായ മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, ബ്ലോക്ക് മെമ്പർ രാജീവൻ കൊടല്ലൂർ, കില ആർ.പി കെ. കെ അശോകൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ബ്ലോക്കിലെ മുഴുവൻ ജന പ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ, കില പ്രതിനിധികൾ, RGSA ബ്ലോക്ക് കോർഡിനേറ്റർ ശ്രീലേഖ സത്യൻ, കുടുംബശ്രീ ബ്ലോക്ക് കോ -ഓർഡിനേറ്റർ അഖിൽ കെ, ശുചിത്വ മിഷൻ ആർ. പി ആക്ഷിത, സീനത്ത്, മറ്റു ബ്ലോക്കുകളിലെ തീമാറ്റിക് എക്സ്പേർട്ട് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോബി സാലസ് സ്വാഗതവും കില ബ്ലോക്ക് തിമാറ്റിക് എക്സ്പെർട്ട് ധന്യ ഗോപാൽ നന്ദിയും പറഞ്ഞു.
