KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ എൽ. പി സ്കൂൾ കോൺഗ്രീറ്റ് റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

കൊയിലാണ്ടി: പെരുവട്ടൂർ എൽ. പി സ്കൂൾ കോൺഗ്രീറ്റ് റോഡ് (റോഡ് കം ഡ്രൈനേജ്) പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. വടകര. എം.പി. കെ. മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ  സുധാ കിഴക്കെപാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭയിലെ 16-ാം വാർഡിൽ എം. പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ വിനിയോഗിച്ചാണ് 350 മീറ്റർ നീളത്തിൽ കോൺഗ്രീറ്റ് റോഡ് നിർമ്മിച്ചത്.  ഡ്രൈനേജിന് മുകളിൽ സ്ലാബ് നിർമ്മിച്ച് ബാക്കിയുള്ള ഭാഗം പൂർണ്ണമായും കോൺഗ്രീറ്റ് ചെയ്താണ്  പണി പൂർത്തീകരിച്ചത്.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ ഇന്ദിര ടീച്ചർ, കൗൺസിലർ സുധ സി, നഗരസഭാ പ്രതിപക്ഷ നേതാവ് രത്നവല്ലി ടീച്ചർ, സിബിൻ കണ്ടത്തനാരി, വി.ടി സുരേന്ദ്രൻ, അൻവർ ഇയ്യഞ്ചേരി, ഷിജു പി. കെ, ചന്ദ്രൻ പൂതക്കുറ്റി എന്നിവർ സംസാരിച്ചു. പദ്ധതിക്ക് വേണ്ടി ഫണ്ട്‌ അനുവദിച്ച എം. പി കെ. മുരളീധരൻ, നൂറു ദിവസത്തിനുള്ളിൽ പണി പൂർത്തീകരിച്ച കോൺട്രാകടർ സുധേഷ് സി. എം, KVD മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസോടുകൂടി BDS പഠനം പൂർത്തീകരിച്ച ഡോ. സാന്ദ്ര എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പ്രമോദ് കാരുകുളങ്ങര, മിഥുൻ കുമാർ കെ, കലേഷ് വി. കെ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഡ്രൈനേജ് കം സ്ലാബ് കോൺക്രീറ്റ് റോഡിൻറെ നിർമ്മാണ പ്രവർത്തി പൂർത്തിയായതോടെ മഴക്കാലത്തെ വെള്ളക്കെട്ട് എന്ന പ്രദേശവാസികളുടെ ദീർഘനാളായുള്ള പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. വാർഡ് കൗൺസിലർ ജിഷ പുതിയേടത്ത് സ്വാഗതവും വാർഡ് കൺവീനർ ബാലകൃഷ്ണൻ കെ പൂതക്കുറ്റി നന്ദിയും പറഞ്ഞു.
Share news