KOYILANDY DIARY.COM

The Perfect News Portal

മാലിന്യമുക്ത കേരളം; ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി അക്ഷരസേന

കോഴിക്കോട്: ജില്ലയെ സമ്പൂർണ മാലിന്യമുക്തമാക്കുന്നതിനുള്ള ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഗ്രന്ഥാലയങ്ങളിലെ അക്ഷരസേന. ഗ്രന്ഥശാലാസംഘം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗ്രന്ഥശാലകൾ തോറും രൂപീകരിച്ച സന്നദ്ധ സേനയാണ്‌ ജില്ലാ ശുചിത്വമിഷനുമായി കൈകോർക്കുക.
ഗാന്ധിജയന്തി ദിനത്തിലെ തീവ്ര ശുചീകരണദൗത്യത്തിൽ മുഴുവൻ ഗ്രന്ഥശാലകളും പങ്കെടുക്കും. തലേന്ന്‌ ലൈബ്രറികളും പരിസരവും ശുചീകരിക്കും. തുടർന്ന് ശുചിത്വ പ്രതിജ്ഞ ചൊല്ലും. ലൈബ്രറികൾ അതത്‌ വാർഡുകൾ ദത്തെടുത്ത് വിവിധ സംഘടനകളുമായി ചേർന്ന് പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ഗൃഹ സന്ദർശനവുമുണ്ടാകും.
വാർഡുതലത്തിൽ മികച്ച പ്രവർത്തനം നടത്തുന്നവരെ ആദരിക്കും. മാലിന്യം തള്ളുന്ന ഇടങ്ങൾ ജനസൗഹൃദ കേന്ദ്രങ്ങളാവും. ശുചിത്വ ബോധവൽക്കരണ ക്ലാസുകളുമുണ്ടാവും. വനിതാവേദി, ബാലവേദി പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചിത്വ റാലി, ശുചിത്വ ക്വിസ്, ശുചിത്വ ദീപം തെളിക്കൽ എന്നിവ സംഘടിപ്പിക്കും.

 

Share news