KOYILANDY DIARY.COM

The Perfect News Portal

കൂട്ടപ്പിരിച്ചുവിടലിനെതിരെ ഫറോക്ക് താലൂക്ക്‌ ആശുപത്രിയിൽ പ്രതിഷേധം

ഫറോക്ക്: കൂട്ടപ്പിരിച്ചുവിടലിനെതിരെ ഫറോക്ക് താലൂക്ക്‌ ആശുപത്രിയിൽ പ്രതിഷേധം. കാലങ്ങളായി ജോലിചെയ്യുന്നവരെ രാഷ്ട്രീയ താൽപ്പര്യത്തിൽ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെതിരെ ഫറോക്ക് താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർ ആശുപത്രി സൂപ്രണ്ട് ഓഫീസിനുമുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി.
കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്മെൻറ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംഘടിപ്പിച്ച സമരം സിഐടിയു ഏരിയാ പ്രസിഡണ്ട് എം ഗോപാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. സിഐടിയു ഏരിയാ ജോ. സെക്രട്ടറി എൻ പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് നേതൃത്വത്തിലുള്ള ഫറോക്ക് നഗരസഭ പാർടി അനുകൂലികളെ തിരുകിക്കയറ്റുന്നതിനാണ് കോവിഡ്, നിപാ കാലയളവിൽ മികച്ച സേവനം കാഴ്‌ചവച്ചവരെ ഒഴിവാക്കുന്നതെന്ന് ജീവനക്കാർ പറഞ്ഞു. പ്രവീൺ കൂട്ടുങ്ങൽ, എം ശ്രുതി, എൻ രേണുക, പി പി ദേവകി എന്നിവർ സംസാരിച്ചു.

 

Share news