KOYILANDY DIARY.COM

The Perfect News Portal

മേഖലാതല അവലോകന യോഗത്തിന് തിരുവനന്തപുരത്ത് തുടക്കമായി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള മേഖലാതല അവലോകന യോഗത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിലേക്കെത്തി.

ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക്‌ കൂടുതൽ അനുഭവവേദ്യമാക്കാനും സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കാനുമായി സംസ്ഥാനത്ത്‌ നടത്തുന്ന നാല്‌ മേഖലാ യോഗങ്ങളിൽ ആദ്യത്തേതാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ജില്ലകളിലെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുന്നതിനും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുമുള്ള നടപടികൾ അവലോകന യോഗത്തിലുണ്ടാകും.

തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച യോഗത്തിൽ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകനമാണ്‌ നടക്കുക. പകൽ 1.30 വരെ പ്രമുഖ പദ്ധതികളുടെയും പരിപാടികളുടെയും അവലോകനം. വൈകിട്ട് 3.30 മുതൽ അഞ്ചുവരെ പൊലീസ് ഓഫീസർമാരുടെ യോഗത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ വിലയിരുത്തും.

Advertisements

 

 

Share news