അപരിചിതനായ ആളെ തിരിച്ചറിയാൻ സഹായിക്കണം
അപരിചിതനായ ആളെ തിരിച്ചറിയാൻ സഹായിക്കണം. കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളി ക്ലിനിക്കിൽ ഇന്ന് കാലത്ത് 7 മണിയോടുകൂടി എത്തിയ സുമാർ 75 വയസ്സ് തോന്നിപ്പിക്കുന്നയാളെപ്പറ്റി വിവരം അറിയിക്കണമെന്ന് ക്ലിനിക്കിലെ മാനേജർ അറിയിച്ചിരിക്കുന്നു. ഇത് സംബന്ധിച്ച് കൊയിലാണ്ടി പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട്.

വെളുത്ത ഷർട്ടും കള്ളി മുണ്ടുമാണ് വേഷം തലയിൽ വെളുത്ത തൊപ്പി ധരിച്ചിട്ടുണ്ട്. ജീവനക്കാർ ചോദിച്ചിട്ട് ഒന്നും പറയുന്നില്ലെന്നാണ് അറിയുന്നത്. 12 മണിയായിട്ടും ഇവിടെ തന്നെ ഇരിക്കുകയാണ്. ജീവനക്കാർ ചായയും ലഘു ഭക്ഷണവും വാങ്ങിച്ച് നൽകിയിട്ടുണ്ട്. പരിചയമുള്ളവർ ഉണ്ടെങ്കിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ ബന്ധുക്കളെയോ അറിയിക്കേണ്ടതാണ്.

