KOYILANDY DIARY.COM

The Perfect News Portal

ദേശാഭിമാനി പത്രത്തിന്റെ വാർഷിക വരിക്കാരെ ചേർക്കുന്ന പ്രവർത്തനത്തിന്‌ ജില്ലയിൽ തുടക്കമായി

കോഴിക്കോട്‌: ദേശാഭിമാനി പത്രത്തിന്റെ വാർഷിക വരിക്കാരെ ചേർക്കുന്ന പ്രവർത്തനത്തിന്‌ ജില്ലയിൽ തുടക്കമായി. അഴീക്കോടൻ രക്തസാക്ഷിത്വദിനമായ സെപ്‌തംബർ 23 മുതൽ സി എച്ച്‌ ചരമദിനമായ ഒക്ടോബർ 20വരെയാണ്‌ ക്യാമ്പയിൻ.  ഏരിയാ കേന്ദ്രങ്ങളിലും ലോക്കൽ കേന്ദ്രങ്ങളിലും നേതാക്കളുടെ നേതൃത്വത്തിൽ ക്യാമ്പയിൻ ആരംഭിച്ചു. സിപിഐ(എം) ജില്ലാ സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തിൽ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലുമെത്തി പുതിയ വരിക്കാരെ ചേർത്തു.
ജില്ലാകമ്മിറ്റി അംഗം പി നിഖിൽ, ഏരിയാ കമ്മിറ്റി അംഗം ഫഹദ്‌ഖാൻ എന്നിവരും ഒപ്പമുണ്ടായി. ജില്ലയിൽ ഒന്നാമത്തെ പത്രമാകാനുള്ള ‘വീട്ടിലൊരു ദേശാഭിമാനി’  ക്യാമ്പയിന്റെ ഭാഗമായാണ്‌ പ്രചാരണം.  അഴീക്കോടൻ ദിനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ പിബി അംഗം എ വിജയരാഘവൻ പതാക ഉയർത്തി. ദേശാഭിമാനി ഓഫീസിൽ ന്യൂസ്‌ എഡിറ്റർ ജയകൃഷ്‌ണൻ നരിക്കുട്ടി പതാക ഉയർത്തി.
Share news