കൊയിലാണ്ടി നഗരസഭ സ്പെഷ്യൽ അംഗൻവാടിയുടെ നിർമ്മാണം ഉടൻ ആരംഭിക്കും
കൊയിലാണ്ടി നഗരസഭ സ്പെഷ്യൽ അംഗൻവാടിയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. നഗരസഭയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം ആരംഭിക്കുനനത്. നഗരസഭ 27-ാം വാർഡിലെ കുറുവങ്ങാട് സൗത്തലാണ് നിലവിൽ അംഗൻവാടി പ്രവർത്തിക്കുന്നത്.

ദൈനംദിനം കൂട്ടുകാർക്ക് ആവശ്യമായ വിഭവങ്ങൾ ഓരോ സന്മനസ്സുകൾ സമർപ്പിക്കുകയാണ്. ജന്മദിനം, വിവാഹ വാർഷികം, മറ്റ് ഓർമ്മദിനങ്ങൾ ഇവിടെ സന്ദർശനത്തിനും സഹകരണത്തിനുമുള്ള വേദിയാവുകയാണ് സ്പെഷ്യൽ അംഗൻവാടി.


കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ രണ്ട് അഭ്യൂദയകാംക്ഷികൾ അംഗൻവാടിക്ക് സൗണ്ട് സിസ്റ്റം സമർപ്പിച്ചിരുന്നു. തുടർന്നും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു പറഞ്ഞു.
Advertisements

