KOYILANDY DIARY.COM

The Perfect News Portal

വണ്ടിപ്പെരിയാറിൽ വീണ്ടും കടുവ; കടുവയെ കണ്ട് എസ്‌റ്റേറ്റ്‌ സൂപ്പർവൈസർ കുഴഞ്ഞ്‌ വീണു

വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ 56-ാം മൈലിന് സമീപം വീണ്ടും കടുവ. കടുവയെ കണ്ട് എസ്‌റ്റേറ്റ്‌ സൂപ്പർവൈസർ കുഴഞ്ഞ്‌ വീണു. പട്ടുമലദേവാലയ സ്ഥലത്തെ സൂപ്പർവൈസർ തങ്കരാജാണ് കുഴഞ്ഞ് വീണത്‌. ഇദ്ദേഹത്തെ വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ പ്രദേശത്ത് രണ്ടാം തവണയാണ് കടുവയെ കാണുന്നത്. കഴിഞ്ഞ ആറിന് വൈകിട്ട് വാഹനത്തിൽ പോയവർ കടുവയെ കണ്ടിരുന്നു. വനംവകുപ്പ് അധികൃതരുടെ പരിശോധനയിൽ കാൽപ്പാടുകൾ കടുവയുടേതാണെന്ന് കണ്ടെത്തി. ഇതേത്തുടർന്ന്‌ കടുവാഭീതി ഒഴിവാക്കാൻ അടിയന്തര നടപടിവേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നാട്ടുകാർ യോഗം ചേർന്നിരുന്നു. വനപാലകരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമില്ല.

Share news