വയനാട് വെണ്ണിയോടിൽ ഭർത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി
കൽപ്പറ്റ: വയനാട് വെണ്ണിയോടിൽ ഭർത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി. പനമരം സ്വദേശിനി പുലച്ചിക്കുനി കുറിച്യ ഊരിലെ അനിഷ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മുട്ടിൽ കൊളവയൽ മുകേഷിനെ കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. തലക്കും, മുഖത്തിനും മുറിവേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് അയൽവാസികൾ പറഞ്ഞു. കൃത്യം നടത്തിയ ശേഷം അനീഷ് തന്നെയാണ് നാട്ടുകാരെയും, പൊലീസിനെയും വിവരമറിയിച്ചത്. 2022 നവംബർ മാസത്തിലാണ് ഇരുവരും വിവാഹിതരായത്. കമ്പളക്കാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

