KOYILANDY DIARY.COM

The Perfect News Portal

ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ടിലെ കുലച്ച വാഴ കൗതുകക്കാഴ്ചയായി

കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ടിലെ കുലച്ച വാഴ കൗതുകക്കാഴ്ചയാകുന്നു. സാമാന്യം വലിപ്പമുള്ള നേന്ത്രവാഴയുടെ കൂമ്പിൽ നിന്നും കുലയെടുക്കുന്നതിന് പകരം തികച്ചും വ്യത്യസ്ഥമായി വാഴയുടെ ഏകദേശം മൂന്ന് മീറ്റർ മുകളിൽ വെച്ച് തണ്ട് പിളർന്നാണ് കുലയെടുത്തത്.

വിരിഞ്ഞ് നിൽക്കുന്ന പൂവിൻ്റെ ആകൃതിയിലാണ് കുല. നേരത്തെ കോമ്പൗണ്ടിൽ മുളച്ചുവന്ന വാഴകൾ വെട്ടിയതിന് ശേഷം വീണ്ടും വളർന്നതാണിത്. വാഴക്കുല സ്കൂളിലെ വിദ്യാർത്ഥികൾക്കും, നാട്ടുകാർക്കും കൗതുകക്കാഴ്ചയായി മാറുകയാണ്.

Share news