KOYILANDY DIARY

The Perfect News Portal

പല്ലിലെ മഞ്ഞ നിറം അഞ്ച് മിനിട്ട് കൊണ്ട് മാറ്റാം

നിങ്ങളുടെ തൂ വെളള ഷര്‍ട്ടില്‍ ചായയുടെയോ കാപ്പിയുടെയോ ഒരു തുളളി വീണാല്‍ എന്തായിരിക്കും അവസ്ഥ. ഇത് തന്നെയാണ് നിങ്ങളുടെ പല്ലുകള്‍ക്കും സംഭിക്കുന്നത്. ചില ഭക്ഷങ്ങള്‍ കഴിക്കുമ്ബോള്‍ നിങ്ങളുടെ തൂവെളള പല്ലുകള്‍ മഞ്ഞ നിറമാവുന്നുണ്ടോ. നിങ്ങളെന്ന വ്യക്തിയുടെ ആകര്‍ഷണത്തില്‍ പല്ലുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്.

നിറങ്ങള്‍ ചേര്‍ത്തതും അസിഡിക്ക് ആയ ഭക്ഷണങ്ങളുമാണ് പല്ലുകളുടെ നിറം മാറാന്‍ പ്രധാന കാരണം.പല്ലുകളില്‍ കറ വരാതിരിക്കാനുളള മാര്‍ഗം ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചുകഴിഞ്ഞാല്‍ വായ നന്നായി കഴുകുക എന്നതാണ്.

ഇനി പാനീയങ്ങളുടെ കാര്യത്തില്‍ ആണെങ്കില്‍ കഴിവതും ഇത്തരം പാനീയങ്ങള്‍ പല്ലുകളില്‍ അധികം തട്ടാതെ കഴിക്കുക എന്നതാണ് ഉത്തമം. നിങ്ങളുടെ തൂ വെളള പല്ലുകളെ മഞ്ഞയാക്കുന്ന ചില ഭക്ഷണങ്ങള്‍.

Advertisements

കട്ടന്‍ചായയില്‍ ടാനീസ് അടങ്ങിയിട്ടുണ്ട് ഈ പദാര്‍തഥങ്ങളാണ് ചായയ്ക്ക് നിറം നല്‍കുന്നത്. കട്ടന്‍ചായക്കു പകരം ഗ്രീന്‍ ടീ കഴിക്കുന്നത്് നല്ലതാണ്. കൂടാതെ അധികം ചൂടോടെ കഴിക്കുന്നതും ഒഴിവാക്കുക.

സോഫ്റ്റ് ഡ്രിങ്ക്സില്‍ ആര്‍ട്ടിഫിഷ്യല്‍ കളര്‍ ചേര്‍ക്കുന്നതുകൊണ്ട് ഇത് കഴിക്കമ്ബോള്‍ പല്ലുകള്‍ക്ക് നിറം വരുന്നു. ഇത്തരം പാനീയങ്ങളില്‍ സിട്രസ് ആസിഡ് അടങ്ങിയിട്ടുണ്ട് ഇത് പല്ലുകളൂടെ ഇനാമല്‍ ദ്രവിപ്പിക്കുന്നു.

ഇന്ത്യന്‍ കറികളില്‍ മഞ്ഞള്‍ പൊടി കാശ്മീരി മുളക് പൊടി എന്നീ ധാരാളം ചേരുവകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കറികള്‍ക്ക് നല്ല കളര്‍ നല്‍കുന്നതോടൊപ്പം പല്ലുകള്‍ക്കും മഞ്ഞ നിറം നല്‍കുന്നു.

പച്ചക്കറികളില്‍ നിറത്തിന്റെ കാര്യത്തില്‍ എടുത്ത് പറയേണ്ടത് ബീട്ട്റൂട്ട് ആണ്. ഇത് പല്ലുകളിലെ മഞ്ഞ നിറത്തിന് പ്രധാന കാരണമാണ്.

കോഫി ഇരുണ്ട നിറം ഉളളതും അസിഡിക്കുമാണ്. ഇത് പല്ലുകള്‍ക്ക് ദോഷകരമാണ്. കാപ്പിയില്‍ പാല്‍ ചേര്‍ത്ത് കുടിക്കുന്നത് പല്ലുകള്‍ക്കുണ്ടാവുന്ന കോട്ടം കുറയ്ക്കുന്നയാണ്.

റെഡ് വൈന്‍ ഹൃദയത്തിന് നല്ലതാണ്. എന്നാല്‍ ഇതില്‍ ടാനീസ് അടങ്ങിയിട്ടുണ്ട് ഇത് പല്ലുകള്‍ക്ക് കറ പിടിപ്പിക്കും.

കളര്‍ മിട്ടായികളിലും ച്യൂയിംഗം എന്നിവയില്‍ ആര്‍ട്ടിഫിഷ്യല്‍ കളര്‍ ചേര്‍ക്കുന്നതുകൊണ്ട് ഇത് കഴിക്കമ്ബോള്‍ പല്ലുകള്‍ക്ക് നിറം വരുന്നു.

പഴച്ചാറുകള്‍ പ്രധാനമായും മുന്തിരി , ക്രാന്‍ബെറി എന്നിവ പല്ലുകള്‍ക്ക് മഞ്ഞ നിറം നിറം വരുത്തുന്നു.

ചൈനീസ് ഫുഡുകളില്‍ ഉപയോഗിക്കുന്ന സോയസോസ് കളര്‍ അടങ്ങിയ ഒന്നാണ്. സോയസോസ് ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കമ്ബോള്‍ പല്ലുകള്‍ക്ക് മഞ്ഞ നിറം വരുന്നു.

മുകളില്‍ പറഞ്ഞ ഭക്ഷണങ്ങളില്‍ ഇവയെല്ലാം ഒഴിവാക്കിയാല്‍ ദിവസങ്ങള്‍ കൊണ്ട് തന്നെ പല്ലിന്റെ തൂവെള്ള നിറം തിരിച്ചെടുക്കാന്‍ കഴിയും.

 

Leave a Reply

Your email address will not be published. Required fields are marked *