KOYILANDY DIARY.COM

The Perfect News Portal

മലയാളിയുടെ ഉത്സാഹമാണ്‌ ജനാധിപത്യത്തിന്റെ ജീവചൈതന്യം; മല്ലിക സാരാഭായി

തിരുവനന്തപുരം: മലയാളിയുടെ ഉത്സാഹമാണ്‌ ജനാധിപത്യത്തിന്റെ ജീവചൈതന്യമെന്ന്‌ കലാമണ്ഡലം ചാൻസലറും നർത്തകിയുമായ മല്ലിക സാരാഭായി. ജനാധിപത്യം നിലനിർത്താനുള്ള പോരാട്ടമാണ്‌ ഇവിടെ നടക്കുന്നത്‌. അത്‌ ശക്തിയോടെ മുന്നോട്ട്‌ കൊണ്ടുപോകണമെന്നും ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടന സമ്മേളനത്തിൽ മല്ലിക സാരാഭായി പറഞ്ഞു.

എന്തിനേക്കാളും മലയാളി ആയിരിക്കാൻ ആഗ്രഹിക്കുന്നയാളാണ്‌ താൻ. തൻറെ അമ്മയോട്‌ ഇക്കാര്യം പറയുമായിരുന്നു. കലാമണ്ഡലം ചാൻസലർ പദവി ഏൽപ്പിച്ചതിലൂടെ ഇഷ്ടഭൂമിയിലേക്കുള്ള മടക്കത്തിനാണ്‌ മുഖ്യമന്ത്രി അവസരമൊരുക്കിയത്‌. ഏത്‌ ജാതിയിലും മതത്തിലും നിറത്തിലുമുള്ളവർ ഭേദങ്ങളില്ലാതെ ഒന്നിച്ചിരിക്കുന്ന ചുരുക്കം ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാണ്‌ കേരളമെന്നും അവർ പറഞ്ഞു.

 

Share news