കോഴിക്കോടിൻറെ ഓണാഘോഷം: സാഹിത്യോത്സവം 28ന്
കോഴിക്കോട് ഓണാഘോഷത്തിൻറെ ഭാഗമായി സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. സംസ്ഥാന വിനോദസഞ്ചാരവകുപ്പും ജില്ലാ ഭരണവിഭാഗവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. 28 ന് ടൗൺഹാളിലാണ് പരിപാടി. പകൽ 2.30 ന് ആലങ്കോട് ലീലാകൃഷ്ണൻ കവി സമ്മേളനം ഉദ്ഘാടനം ചെയ്യും.

സാഹിത്യകാരന്മാരായ പി പി ശ്രീധരനുണ്ണി, വീരാൻകുട്ടി, ആര്യാഗോപി, ഒ പി സുരേഷ്, കാനേഷ് പൂനൂർ, സത്യചന്ദ്രൻ പൊയിൽക്കാവ്, പ്രദീപ് രാമനാട്ടുകര, പൂനൂർ കെ കരുണാകരൻ, മുണ്ട്യാടി ദാമോദരൻ, രാജീവ് പെരുമൺപുറ, കെ വി. സക്കീർ ഹുസൈൻ, ശ്രീനി എടച്ചേരി, വിനോദ് ശങ്കരൻ, എം എ ഷഹനാസ്, ഇ പി ജ്യോതി, ക്ഷേമ കെ തോമസ്, നവീന വിജയൻ, അനീസ സുബൈദ, വിനു നീലേരി, സാബി തെക്കേപ്പുറം, സജിത്കുമാർ പൊയിലുപറമ്പ്, ഗോപി നാരായണൻ, ഷൈറ പി മാധവം, ആയിഷ കക്കോടി, എം എ ബഷീർ, അനീഷ് മലയങ്കണ്ടി, അജിത മാധവ്, ബൈജു ലൈല രാജ് എന്നിവർ കവിതകൾ അവതരിപ്പിക്കും. 5.30-ന് നടക്കുന്ന സാഹിത്യസംവാദം പി എൻ ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ‘വാക്കിന്റെ നൈതികതയും എഴുത്തിലെ രാഷ്ട്രീയ ശരികളും’ എന്ന വിഷയത്തെ അധികരിച്ചാണ് സംവാദം.
