ജെസിബി കാറിനു മുകളിലേക്ക് ചെരിഞ്ഞു. മൂരാട് പാലത്തിൽ ഗതാഗത കരുക്ക്
വടകര: ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ജെസിബി കാറിനു മുകളിലേക്ക് ചെരിഞ്ഞതിനെ തുടർന്ന് മൂരാട് പാലത്തിൽ ഗതാഗത കരുക്ക്. ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. ലോറിയിൽ നിന്ന് ജെസിബി തെന്നി മാറി എതിരെ വന്ന കാറിനു മുകളിലേക്ക് ചെരിയുകയായിരുന്നു.

കാറിന്റെ മുൻഭാഗത്ത് കുടുങ്ങിയ നിലയിലാണ് ജെസിബി. മൂരാട് പാലത്തിനു മുകളിൽ വെച്ചായതിനാൽ ഇവ നേരെയാക്കാൻ ഏറെ നേരം ബുദ്ധിമുട്ടി. ഇതിനു പിന്നാലെയാണ് ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്. കിലോമീറ്ററിലേറെ ദൂരത്തിൽ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുകയാണ്. പല വാഹനങ്ങളും മണിയൂർ വഴി പോകുന്നുണ്ടെങ്കിലും കാര്യം അറിയാത്തവർ ദേശീയപാതയിലെത്തി കുരുക്കിൽപെടുകയാണ്. അപകടത്തിൽപെട്ട വാഹനങ്ങൾ ക്രെയിനിന്റെ സഹായത്താൽ നീക്കി പോലീസ് ഇടപെട്ട് ഗതാഗതം പുനസ്ഥാപിച്ചുവരികയാണ്.
