KOYILANDY DIARY.COM

The Perfect News Portal

മണിപ്പുർ കലാപകേസുകളിൽ വിചാരണ അസമിൽ നടത്തണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മണിപ്പുർ കലാപകേസുകളിൽ വിചാരണ അസമിൽ നടത്തണമെന്ന് സുപ്രീംകോടതി. നിലവിൽ സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്. സിബിഐ കേസുകൾ കെെകാര്യം ചെയ്യുന്നതിന് 2 ജഡ്ജിമാരെ നിയമിക്കുവാൻ ഗുവാഹട്ടി ഹെെക്കോടതിയോട് നിർദ്ദേശിച്ചു. വിചാരണ ഓൺലെെനിൽ നടത്താം. ഇരകളുടെ മൊഴി രേഖപ്പെടുത്തണമെന്നും നിർദ്ദേശിച്ചു.

മണിപ്പൂരിലെ വംശീയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ കേസുകളാണ്  പരിഗണിക്കുന്നത്. ഇരകൾക്കും സാക്ഷികൾക്കും മണിപ്പൂരിലെ അവരുടെ സ്ഥലങ്ങളിൽ നിന്ന് തെളിവ് നൽകാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.

 

Share news