തുവ്വൂർ കൊലപാതകം: DYFI യുവജന പ്രതിഷേധം സംഘടിപ്പിച്ചു
തുവ്വൂർ കൊലപാതകം: DYFI യുവജന പ്രതിഷേധം സംഘടിപ്പിച്ചു. മലപ്പുറം തുവ്വൂരിൽ യുവതിയെ കൊന്ന് കുഴിച്ചു മൂടിയ യൂത്ത് കോണ്ഗ്രസ് മൃഗീയതക്കെതിരെയാണ് ഡിവൈഎഫ്ഐ കൊയിലാണ്ടിബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചത്.

കൊയിലാണ്ടി പുതിയ സ്റ്റാൻഡിൽ ചേർന്ന പ്രതിഷേധയോഗം ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയേറ്റ്അംഗം ബിപി ബബീഷ് ഉദ്ഘാടനം ചെയ്തു. എൻ. ബിജീഷ്, കെ. കെ സതീഷ്ബാബു, പി. വി അനുഷ, ദിനൂപ് സി.കെ എന്നിവർ സംസാരിച്ചു.
