KOYILANDY DIARY.COM

The Perfect News Portal

വനിതകൾ പൊതുരംഗത്ത് സജീവമാകണമെന്ന് പെൻഷനേഴ്സ് യൂണിയൻ വനിതാ കൺവെൻഷൻ

പയ്യോളി: വനിതകൾ പൊതുരംഗത്ത് സജീവമാകണമെന്ന് പെൻഷനേഴ്സ് യൂണിയൻ വനിതാ കൺവെൻഷൻ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് വനിതാ കൺവെൻഷൻ അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന സെക്രട്ടറി ടി. വി ഗിരിജ ഉദ്ഘാടനം നിർവഹിച്ചു.
വനിതകൾ പൊതുരംഗത്ത് സജീവമാകണമെന്നും, ജനകീയ പ്രശ്നങ്ങളിൽ ഇടപെടണമെന്നും അവർ പറഞ്ഞു. നളിനി കണ്ടോത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ. പി സൗദാമിനി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് എടത്തിൽ ദാമോദരൻ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. വി. പി. നാണു മാസ്റ്റർ, ടി. കുഞ്ഞിരാമൻ മാസ്റ്റർ, എ. എം കുഞ്ഞിരാമൻ, ഇബ്രാഹിം തിക്കോടി, സുമതി ടീച്ചർ, ബേബി ഗീത എന്നിവർ സംസാരിച്ചു.
Share news