വന്ദേ ഭാരത് ട്രെയിൻ പോകുമ്പോൾ പാളത്തിൽ കല്ല് വെച്ച ആളെ പോലീസ് പിടികൂടി
കൊയിലാണ്ടി: വന്ദേ ഭാരത് ട്രെയിൻ പോകുമ്പോൾ പാളത്തിൽ കല്ല് വെച്ച ആളെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. മൂടാടി സ്വദേശി നെടത്തിൽ ബാബു (55) നെയാണ് കൊയിലാണ്ടി സി. ഐ. ബിജു, എസ്. ഐ. അനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

ഇന്നലെയാണ് ട്രെയിൻ പോകുമ്പോൾ പാളത്തിൽ കല്ല് പെറുക്കി വെക്കുകയായിരുന്നു, വന്ദേ ഭാരത് എക്സ്പ്രസ്സിന് കേരളത്തിൽ വ്യാപകമായി കല്ലേറുണ്ടാകുന്ന സാഹചര്യത്തിൽ അതീവ ഗൗരവത്തോടെയാണ് റെയിൽവെയും പോലീസും ഈ വിഷയത്തിൽ ഇടപെടുന്നത്.

