കൊയിലാണ്ടിയിൽ 1.350 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു.
കൊയിലാണ്ടിയിൽ 1.350 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു. പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ മുഹമ്മദ് റാഫി (35) യാണ് എക്സൈസ് സംഘത്തെ കണ്ട ഉടനെ സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 8 മണിക്ക് കൊയിലാണ്ടി AEI എ. പി. ദിപീഷും പാർട്ടിയും പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം.

അണ്ടർപ്പാസിന് സമീപം ബൈപ്പാസിൻ്റെ സർവ്വീസ് റോഡിലൂടെ ബൈക്കിൽ നെല്ലിക്കോട്ട് കുന്നിലെ ഇയാളുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് പിറകിലെത്തിയ എക്സൈസ് സംഘത്തെ കണ്ട് ഇയാൾ ബൈക്ക് ഉപേക്ഷിച്ച് ഓടി പോയത്. കഞ്ചാവും, മൊബൈൽ ഫോണും സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പി. ഒ. അജയകുമാർ, CEO മാരായ രാകേഷ് ബാബു, രതീഷ്, ഷൈജു, വിപിൻ, WCEO ഷൈനി എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് കഞ്ചാവ് പിടികൂടിയത്.
