അതിഥി തൊഴിലാളികൾ തമ്മിൽ തർക്കം; മൂന്നുപേർക്ക് വെട്ടേറ്റു
വടകര ജെ ടി റോഡിൽ അതിഥി തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു. തമിഴ്നാട് സ്വദേശികൾ തമ്മിൽ ജോലിസ്ഥലത്തുണ്ടായ തർക്കമാണ് കൊടുവാൾകൊണ്ട് വെട്ടി പരിക്കേൽപ്പിക്കുന്നതിലേക്കെത്തിയത്.

വിറകുവെട്ട് തൊഴിലാളിയായ തമിഴ്നാട് സ്വദേശി രവിയാണ് കൂടെ ജോലി ചെയ്തിരുന്ന സുബ്രഹ്മണ്യൻ, വല്ലരസ്, ശ്രീനിവാസൻ എന്നിവരെ ആക്രമിച്ചത്. കൈയ്ക്കും കഴുത്തിനുമാണ് പരിക്ക്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് രവിയെ കസ്റ്റഡിയിലെടുത്തു.
