പേരാമ്പ്രയിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ 246 പേർക്ക് നിയമനം
പേരാമ്പ്ര: സംസ്ഥാന സർക്കാർ നാഷണൽ എംപ്ലോയ്‌മെൻറ് സർവീസ് വകുപ്പ് പേരാമ്പ്രയിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ 246 പേർക്ക് ജോലി ലഭിച്ചു. 418 ഉദ്യോഗാർത്ഥികൾ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 32 പ്രമുഖ കമ്പനികളും 1500ൽപരം ഉദ്യോഗാർത്ഥികളും പങ്കെടുത്തു.

പേരാമ്പ്ര വി വി ദക്ഷിണാമൂർത്തി ടൗൺ ഹാളിൽ നടന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനംചെയ്തു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് വി കെ പ്രമോദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി ജോന, ഡിവിഷണൽ എംപ്ലോയ്‌മെൻറ് ഓഫീസർ എം ആർ രവികുമാർ എന്നിവർ സംസാരിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ പി രാജീവൻ സ്വാഗതവും സി കെ സജീഷ് നന്ദിയും പറഞ്ഞു.
