ആർ.എസ്.എം എസ്.എൻ.ഡി.പി യോഗം കോളേജിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്
കൊയിലാണ്ടി: ആർ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഒന്നാം വർഷ ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.കോം, ബി.ബി.എ പ്രോഗ്രാമുകളിൽ എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി, സ്പോർട്സ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി റജിസ്റ്റർ ചെയ്ത പ്രസ്തുത വിഭാഗത്തിൽപ്പെട്ടവർ ഓഗസ്റ്റ് 24ന് രാവിലെ 9 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
