വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.ജി.എച്ച്.ഡി.എസ് പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർ ആശുപത്രികൾക്ക് മുമ്പിൽ പ്രക്ഷോഭം ആരംഭിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും കോട്ടപ്പറമ്പ് ആശുപത്രി. കൊയിലാണ്ടി താലൂക്ക് ആശുപത്രി, വടകര ജില്ലാ ആശുപത്രി. എന്നിവിടങ്ങളിലാണ് HMC ജീവനക്കാർ പ്രക്ഷോഭം ആരംഭിക്കുന്നത്.

- കോട്ടപ്പറമ്പ് ആശുപത്രിയിൽ ബുധനാഴ്ച രാവിലെ 10 മണിക്ക് സിഐടിയു സിറ്റി സെക്രട്ടറി നാസർ ഉദ്ഘാടനം ചെയ്യു.
- കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രഭാത പ്രതിഷേധ ജ്വാല ആഗസ്റ്റ് 25ന് രാവിലെ 7.30 CITU കൊയിലാണ്ടി ഏരിയ സെക്രട്ടറി സി. അശ്വിനിദേവ് ഉദ്ഘാടനം ചെയ്യും.
- വടകര ജില്ലാആശുപത്രിയിൽ പ്രഭാത പ്രതിഷേധ ജ്വാല 25ന് രാവിലെ 7.30 സിഐടിയു വടകര ഏരിയ സെക്രട്ടറി. വി. കെ വിനു ഉദ്ഘാടനം ചെയ്യുമെന്ന് സമരസമിതി അറിയിച്ചു.
