KOYILANDY DIARY.COM

The Perfect News Portal

എം എസ് സുബ്ബലക്ഷ്മിയുടെ ചിത്രം മുദ്രണം ചെയ്ത സ്റ്റാമ്പ് ഐക്യരാഷ്ട്രസഭ പുറത്തിറക്കി

ഡൽഹി: പ്രശസ്ത സംഗീതജ്ഞ എം എസ് സുബ്ബലക്ഷ്മിയുടെ ചിത്രം മുദ്രണം ചെയ്ത സ്റ്റാമ്പ് ഐക്യരാഷ്ട്രസഭ പുറത്തിറക്കി. സഭയുടെ പോസ്റ്റല്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗമാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. 1.20 ഡോളറാ(79.81 രൂപ)ണ് സ്റ്റാമ്പിന്റെ വില. സുബ്ബലക്ഷ്മിയുടെ നൂറാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വര്‍ഷമാണ് 2016.

ഐക്യരാഷ്ട്രസഭയുടെ ചിഹ്നത്തോടൊപ്പം സുബ്ബലക്ഷ്മിയുടെ ചിത്രവും ചേര്‍ത്താണ് സ്റ്റാമ്പ് തയാറാക്കിയിട്ടുള്ളത്. ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് ഒക്ടോബര്‍ ഒന്നിന് നടന്ന ചടങ്ങിലായിരുന്നു സ്റ്റാമ്പ് പുറത്തിറക്കിയത്.

പാരീസ് പാരിസ്ഥിതിക ഉടമ്പടി ഇന്ത്യ അംഗീകരിച്ചതിനോട് അനുബന്ധിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. കര്‍ണാടക സംഗീതജ്ഞ സുധാ രഘുനാഥന്റെ സംഗീതസദസോടെയാണ് പരിപാടി അവസാനിച്ചത്. ബെംഗാളി ഉള്‍പ്പെടെ ഏഴു ഭാഷകളില്‍ സുധ ഗാനങ്ങള്‍ ആലപിച്ചു.

Advertisements

ഗാന്ധിജിക്ക് ഏറെ പ്രീയപ്പെട്ട ‘രാം ധുനും’ ഗാനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. സഭയില്‍ പരിപാടി അവതരിപ്പിച്ചതിനുള്ള അനുമോദനത്തിന്റെ ഭാഗമായി ആദ്യ സ്റ്റാമ്ബ് സുധാ രഘുനാഥന്‍ സ്വീകരിച്ചു.

ഐക്യരാഷ്ട്ര സഭയില്‍ പരിപാടി അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരി എന്ന ഖ്യാതി എം എസ് സുബ്ബലക്ഷ്മിക്കു സ്വന്തമാണ്. 1966 ഒക്ടോബറിലാണ് യു എന്‍ സെക്രട്ടറി ജനറല്‍ ഉ താന്റിന്റെ ക്ഷണത്തെ തുടര്‍ന്ന് സുബ്ബലക്ഷ്മി ഐക്യരാഷ്ട്രസഭയില്‍ കച്ചേരി അവതരിപ്പിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *