KOYILANDY DIARY.COM

The Perfect News Portal

40,000 സ്‌ക്വയര്‍ ഫീറ്റിൽ മെഗാ പൂക്കളം തീർത്തു

ഏഷ്യന്‍ പെയിന്റ്സും ഫ്ളവേഴ്സ് ടി വിയും സംയുക്തമായി 40,000 സ്‌ക്വയര്‍ ഫീറ്റിൽ മെഗാ പൂക്കളം തീർത്തു. മുന്നൂറോളം കലാകാരന്‍മാര്‍ ചേര്‍ന്നൊരുക്കിയ പൂക്കളം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിസിനായുള്ള മത്സരത്തിന്റെ ഭാഗമായി. ബെസ്റ്റ് ഓഫ് ഇന്ത്യ’ എന്ന റെക്കോർഡ് ഈ പൂക്കളത്തിന് ലഭിച്ചു. ആയിരക്കണക്കിന് ആളുകളാണ് മെഗാ പൂക്കളം കാണാനായി കോഴിക്കോട് ട്രേഡ് സെന്ററിലെത്തിയത്.

320 കലാകാരന്‍മാരുടെ മൂന്ന് മണിക്കൂര്‍ നേരത്തെ പരിശ്രമമായിരുന്നു പൂക്കളം. പതിനയ്യായിരം കിലോ പൂക്കളാണ് ഇതിനായി ഉപയോഗിച്ചത്. ജമന്തിയും റോസും വാടമല്ലിയുമെല്ലാം പൂക്കളത്തിന്റെ മാറ്റ് കൂട്ടി. കോഴിക്കോട് ട്രേഡ് സെന്ററില്‍ ഒരുക്കിയ മെഗാ പൂക്കളത്തിന്റെ ഭാഗമായി വനംമന്ത്രി എകെ ശശീന്ദ്രനും സിനിമ താരങ്ങളായ മാളവിക മേനോനും നിത്യാ ദാസും എത്തി.

 

പൂക്കള്‍ ഉപയോഗിച്ചുള്ള ഏറ്റവും വലിയ മഹാബലി എന്ന റെക്കോര്‍ഡും മെഗാ പൂക്കളത്തിന് ലഭിച്ചു. ബെംഗളൂരു ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്നാണ് പൂക്കള്‍ എത്തിച്ചത്. ശ്രീരാജ് ഷോ ഡയറക്ടറും സുനില്‍ ലാവണ്യ ആര്‍ട്ട് ഡയറക്ടറുമായിരുന്നു. ഏഷ്യന്‍ പെയ്ന്റ്‌സ് കേരള ഹെഡ് പ്രതീപ് പിള്ള, 24 അസി. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ദീപക് ധര്‍മ്മടം എന്നിവരും പരിപാടിയുടെ ഭാഗമായി.

Advertisements
Share news