KOYILANDY DIARY.COM

The Perfect News Portal

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പതിവ്‌ നുണവാർത്തകൾക്ക്‌ തുടക്കമിട്ട്‌ മലയാള മനോരമ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ പതിവ്‌ നുണവാർത്തകൾക്ക്‌ തുടക്കമിട്ട്‌ യുഡിഎഫ്‌ അനുകൂല പത്രമായ മലയാള മനോരമ. ഉമ്മൻചാണ്ടിയെ നല്ലതുപറഞ്ഞതിന്‌ ജീവനക്കാരിയെ പുറത്താക്കിയെന്ന കളളം മണിക്കൂറുകൾക്കകമാണ്‌ പൊളിഞ്ഞത്‌. കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക സ്വീപ്പർ പി ഒ സതിയമ്മയെ പുറത്താക്കിയെന്നാണ്‌ മനോരമ പച്ചക്കള്ളം പത്രത്തിൽ എഴുതിവിട്ടിരിക്കുന്നത്‌.

എന്നാൽ സതിയമ്മ താൽക്കാലിക ജീവനക്കാരി മാത്രമാണെന്നും ജൂലായ്‌ മുതൽ ഐശ്വര്യ കുടുംബശ്രീയിലെ ലിജിമോൾ കെ സിയാണ്‌ ഈ ജോലി ചെയ്‌തുവരുന്നതെന്ന വിവരം രേഖകൾ സഹിതം പറത്തുവന്നു. കഴിഞ്ഞ ദിവസം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തെ തുടര്‍ന്നാണ്‌ സതിയമ്മയെ പിരിച്ചുവിട്ടതെന്നാണ്‌ മനോരമയും മാതൃഭൂമിയും വാർത്തനൽകിയത്‌. ഉമ്മന്‍ ചാണ്ടി ചെയ്തുതന്ന ഉപകാരത്തേക്കുറിച്ചും ചാണ്ടി ഉമ്മന് വോട്ടുചെയ്യുമെന്നും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ സതിയമ്മ പറഞ്ഞിരുന്നു. ഇതാണ് പിരിച്ചുവിട്ടതിന് കാരണം എന്നാണ് ആരോപണം. എന്നാൽ ജൂലൈ ഒന്നാം തീയതി മുതൽ സതിയമ്മയല്ല ഈ ജോലി ചെയ്യുന്നത്‌. ലിജിമോൾ കെ സിയാണ്‌. ലിജിമോൾക്ക്‌ ജൂലായ്‌ മാസത്തെ വേതനം നൽകിക്കൊണ്ടുള്ള ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്‌.

 

 

 

ലിജിമോൾ ജൂലൈ മാസത്തെ വേതനം കൈപ്പറ്റിയതിന്റെ ബാങ്ക്‌ സ്‌റ്റേറ്റ്‌മെന്റ്‌

ലിജിമോൾ ജൂലൈ മാസത്തെ വേതനം കൈപ്പറ്റിയതിന്റെ ബാങ്ക്‌ സ്‌റ്റേറ്റ്‌മെന്റ്‌

Advertisements

ജൂലൈ 18 നാണ്‌ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണം. അതിന്‌ മുൻപുതന്നെ ഈ തസ്‌തികയിൽ ലിജിമോളാണ്‌ ജോലിചെയ്യുന്നതെന്ന്‌ വ്യക്തമാണ്‌. ആഗസ്‌ത്‌ 20 ഞായറാഴ്‌ച ചാനലുകളിൽ അഭിപ്രയാം പറഞ്ഞതിനെ തുടർന്ന്‌ പിരിച്ചുവിട്ടെന്ന്‌ പറയുന്നത്‌ തെറ്റാണെന്ന്‌ ആർക്കും മനസ്സിലാകുന്ന കാര്യമാണ്‌.

 

Share news