മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തിൽ വിശേഷാൽ പഞ്ചവാദ്യം ശ്രദ്ധേയമായി
കൊയിലാണ്ടി: മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയുടെ ഭാഗമായി സംഘടിപ്പിച്ച വിശേഷാൽ പഞ്ചവാദ്യം ശ്രദ്ധേയമായി. പ്രസിദ്ധ വാദ്യകലാകാരൻ കാഞ്ഞിലശ്ശേരി പത്മനാഭൻ്റെ തിമില പ്രമാണത്തിലായിരുന്നു പഞ്ചാവാദ്യം മൂന്നാം കാലത്തിൽ കൊട്ടിക്കയറിയത്. മദ്ദളം കോഴിക്കോട് അനൂപ്, എടക്ക കലാമണ്ഡലം സനൂപ്, എലത്താളം കൊരയങ്ങാട് സാജു, കൊമ്പ് കൊരയങ്ങാട് എന്നിവർ പക്കമേളമൊരുക്കി.
