ലഹരി വ്യാപനത്തിനെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണ് ഐഎസ് എം
കൊയിലാണ്ടി: സമുഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെ ജാഗ്രത പുലർത്തുകയും ശക്തമായ പ്രതിരോധം ആവശ്യമാണെന്നും ഐ എസ് എം കൊയിലാണ്ടി മണ്ഡലം യുവജന സംഗമം ആവശ്യപെട്ടു. നേരാണ് നിലപാട് എന്ന പ്രമേയത്തിൽ ഡിസംബറിൽ എറണാകുളത്ത് വെച്ച് നടക്കുന്ന ഐ എസ് എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന കൊയിലാണ്ടി മണ്ഡലം യുവജന സംഗമം കെഎൻഎം മണ്ഡലം പ്രസിഡൻ്റ് ടി വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഐ എസ് എം മണ്ഡലം പ്രസിഡണ്ട് റമീസ് ചെങ്ങോട്ട്കാവ് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ഷമീർ വാകയാട് സംഘടന സെഷന് നേതൃത്വം നൽകി. നേരാണ് നിലപാട് എന്ന വിഷയത്തിൽ ഡോ ഷമീർ നദ് വി പ്രഭാഷണം നടത്തി. കെ എൻ എം മണലം സെക്രട്ടറി ഫസൽ മാസ്റ്റർ, എം എസ് എം മണ്ഡലം സെക്രട്ടറി നിഫാൽ അഹ്മദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി റാഷിദ് മണമൽ സ്വാഗതവും നദീം കൊല്ലം നന്ദി പറഞ്ഞു.
