ഓണാഘോഷം കളറാക്കാൻ കോഴിക്കോടിൻറെ രാത്രിക്കാഴ്‌ചകൾക്ക് ഇനി പലവർണ തിളക്കം
കോഴിക്കോട്: ഓണാഘോഷം കളറാക്കാൻ കോഴിക്കോടിൻറെ രാത്രിക്കാഴ്‌ചകൾക്ക് ഇനി പലവർണ തിളക്കം. വിനോദ സഞ്ചാരവകുപ്പും ജില്ലാ ഭരണകേന്ദ്രവും ഡിടിപിസിയും ചേർന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായാണ് നഗരം ദീപാലംകൃതമാക്കിയത്.

കോർപറേഷൻ പരിധിയിലെ സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾ, റസിഡന്റ്‌സ് കേന്ദ്രങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാമാണ് പ്രകാശപൂരിതമായത്. മന്ത്രി പി എ മുഹമ്മദ് റിയാസ് സ്വിച്ച് ഓൺ നിർവഹിച്ചു. എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, പി ടി എ റഹീം, മേയർ ബീന ഫിലിപ്പ്, ടി പി ദാസൻ തുടങ്ങിയവർ സംസാരിച്ചു. സെപ്‌തംബർ മൂന്നുവരെ നഗരം വർണബൾബുകളുടെ പ്രകാശത്താൽ നിറയും.
