KOYILANDY DIARY.COM

The Perfect News Portal

വിക്ടറി കൊരയങ്ങാട് നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു

കൊയിലാണ്ടി: വിക്ടറി കൊരയങ്ങാട് നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു. പരിപാടിയുടെ ഭാഗമായി വെറ്ററൻസ് ഫുട്ബോൾ മൽസരം സംഘടിപ്പിച്ചു. കരിമ്പാ പൊയിൽ മൈതാനിയിൽ വെച്ച് നടന്ന മൽസരം ആവേശകരമായി. വിനോദ് കണ്ണഞ്ചേരി ക്യാപ്റ്റനായുള്ള ടീം, സി.കെ. മനോജിൻ്റെ ടീമിനെ 2-1 ന് പരാജയപ്പെടുത്തി. വിജയികൾക്ക് ക്ലബ്ബ് പ്രസിഡണ്ട് ഇ.കെ. വിജീഷ്, ട്രോഫികൾ സമ്മാനിച്ചു. എസ്.ജി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു.

കെ.കെ. വിനോദ് സംസാരിച്ചു. കളിക്കാർക്ക് പി.പി. ബാലൻ, ടി. ടി. ശ്രീധരൻ, പി.പി. സുധീർ, പി.കെ. രാമകൃഷ്ണൻ, പി.കെ. ശശി, ഇ.കെ. രാഗേഷ്, മുരളി മോഹൻ, ടി.എം. പ്രദീപൻ, തുടങ്ങിയവർ ട്രോഫികൾ സമ്മാനിച്ചു. ബെസ്റ്റ് ഗോൾ കീപ്പറായി സി.പി. ജയനെയും, ഡിഫണ്ടർമാരായി വിനോദ് കണ്ണഞ്ചേരി, സി.കെ. മനോജ്, നല്ല കളികാരനായി. എം.പി. അജിതിനെയും തെരഞ്ഞെടുത്തു. തിരുവോണനാളിൽ ഉച്ചയ്ക്ക് 2 മുതൽ നീന്തൽ മത്സരം, കമ്പവലി, കസേരകളി തുടങ്ങിയ ഓണാഘോഷ പരിപാടിൾ നടക്കും.

Share news