എൽഡിഎഫ് സർക്കാരിനെ സാമ്പത്തിക ഉപരോധത്തിലൂടെ തകർക്കാൻ നീക്കം; മന്ത്രി പി എ മുഹമ്മദ് റിയാസ്
കോഴിക്കോട്: എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ സാമ്പത്തിക ഉപരോധ സമാന നീക്കമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഫണ്ട് തരാതെ വൈരനിര്യതാന ബുദ്ധി തുടരുകയാണ്. അർഹമായതും നിഷേധിക്കുന്നു.

കേന്ദ്രസർക്കാരിൻറേത് രാജ്യത്തെ തകർക്കുന്ന നവ ഉദാരവൽക്കരണ നയമാണ്. അതിനെതിരായ ബദൽ ഉയർത്തിപ്പിടിക്കുകയാണ് കേരള സർക്കാർ. ആ സർക്കാരിനെ ഇല്ലാതാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ‘സഖാക്കളെ മുന്നോട്ട് ’പുസ്‌തകം പ്രകാശിപ്പിക്കുകയായിരുന്നു മന്ത്രി.

