KOYILANDY DIARY.COM

The Perfect News Portal

കെഎസ്‌ആർടിസി പെൻഷണേഴ്‌സ്‌ ഓർഗനൈസേഷൻ രാപകൽ സമരം തുടങ്ങി

കോഴിക്കോട്‌: കെഎസ്‌ആർടിസി പെൻഷൻ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്‌ കെഎസ്‌ആർടിസി പെൻഷണേഴ്‌സ്‌ ഓർഗനൈസേഷൻ രാപകൽ സമരം തുടങ്ങി. കെഎസ്‌ആർടിസി ടെർമിനലിന്‌ മുന്നിൽ ആരംഭിച്ച മൂന്നു ദിവസത്തെ സമരത്തിൽ ആറ്‌ ജില്ലകളിൽനിന്നുള്ള പെൻഷൻകാരാണ്‌ പങ്കെടുക്കുക.
ഡെപ്യൂട്ടി മേയർ സി. പി. മുസാഫർ അഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ രാജു അധ്യക്ഷത വഹിച്ചു. അഡ്വ. എം. രാജൻ, എം പി സൂര്യനാരായണൻ, മനോഹരൻ, എം മാധവൻ, വി രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.  പെൻഷൻ കൃത്യമായി വിതരണം ചെയ്യുക, പെൻഷൻ പരിഷ്‌കരിക്കുക, ഉത്സവബത്തയും ക്ഷാമാശ്വാസവും കുടിശ്ശിക സഹിതം നൽകുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ്‌ സമരം. ഞായറാഴ്‌ച രാവിലെ പത്തിന്‌ സമാപിക്കും.

 

Share news