കർഷകദിനം ആഘോഷിച്ചു
മേപ്പയൂർ: എം.കെ കേളു ഏട്ടൻ സ്മാരക ഗ്രന്ഥാലയം കർഷകദിനം ആഘോഷിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി വിളയാട്ടൂരിലെ കർഷകനും കർഷക തൊഴിലാളിയുമായ വടക്കേ നെല്ല്യാട്ടുമ്മൽ സത്യനെ മേപ്പയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ പി. പ്രകാശൻ പൊന്നാട നൽകി ആദരിച്ചു. ചടങ്ങിൽ എം വി ഷാജി അദ്ധ്യക്ഷത വഹിച്ചു.

ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ പി. കെ ഷിംജിത്ത്, പി.കെ ശശിധരൻ, എൻ ശ്രീധരൻ, കെ എം സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.എം . രാജന്ദ്രൻ സ്വാഗതവും, സി പി പത്മിനി നന്ദിയും പറഞ്ഞു.
