ഓണം പ്രമാണിച്ച് തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്ത നൽകാൻ തീരുമാനം
തിരുവനന്തപുരം: ഓണം പ്രമാണിച്ച് 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ ഉത്സവബത്ത നൽകാൻ തീരുമാനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 4.6 ലക്ഷം ആളുകളിലേക്കാണ് ഇത് പ്രകാരം സഹായമെത്തുക. ഇതിനായി 46 കോടി രൂപ ധനവകുപ്പ് അനുവദിച്ചതായും മന്ത്രി പറഞ്ഞു.
