പുരാവസ്‌തു തട്ടിപ്പ് കേസിൽ പ്രതിയായ ഐ. ജി ലക്ഷ്മണയുടെ അറസ്‌റ്റ് ഹൈക്കോടതി തടഞ്ഞു
കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്‌തു തട്ടിപ്പ് കേസിൽ പ്രതിയായ ഐ. ജി ലക്ഷ്മണയുടെ അറസ്‌റ്റ് ഹൈക്കോടതി തടഞ്ഞു. അടുത്ത വ്യാഴാഴ്‌ച വരെ ലക്ഷ്മണയെ അറസ്‌റ്റ് ചെയ്യുന്നതിനാണ് കോടതി വിലക്കേർപ്പെടുത്തിയത്. ഇടക്കാല മുൻകൂർ ജാമ്യം നൽകിയുള്ള ഉത്തരവിൽ ചോദ്യംചെയ്യലിന് ക്രൈംബ്രാഞ്ച് മുൻകൂർ നോട്ടീസ് നൽകണമെന്നും അറസ്‌റ്റ് ചെയ്‌താൽ ഇടക്കാല ജാമ്യത്തിൽ വിടണമെന്നും നേരത്തെ സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു.

എന്നാൽ കേസിൽ നാലാം പ്രതിയായ ഐ. ജി ഗുഗുലോത്ത് ലക്ഷ്മൺ ചോദ്യംചെയ്യലിന് നോട്ടീസ് നൽകിയിട്ടും ഹാജരായില്ലെന്നും കോടതി ഉത്തരവ് ലംഘിച്ചെന്നും കാണിച്ച് സർക്കാർ ഹൈക്കോടതിയിൽ ഉപഹർജി നൽകിയിരുന്നു. ഇതിനിടെ ബുധനാഴ്‌ച ലക്ഷ്‌മണ ചോദ്യംചെയ്യലിന് ഹാജരാകുമെന്നാണ് സൂചനകൾ.

