KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ വിപണന മേള ”നാഗരികം – 2023” ആഗസ്ത് 19 ന് ആരംഭിക്കും

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഓണാഘോഷ പരിപാടി കുടുംബശ്രീ കലോത്സവം ”നാഗരികം – 2023” ആഗസ്ത് 19ന് ആരംഭിക്കും. 19 മുതൽ 27 വരെ കൊയിലാണ്ടി നഗരസഭ ഇ.എം.എസ് ടൗൺഹാളിലാണ് പരിപാടി നടക്കുക. 19ന് വൈകീട്ട് വിപണനമേള നഗരസഭാ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ സംരംഭക ഉത്പന്നങ്ങളുടെ വിപണനമേള ആഘോഷ പരിപാടികളുടെ മുഖ്യ ഇനമാണ്.
കുടുംബശ്രീ നിർമ്മിത ഉൽപ്പന്നങ്ങളുടെ വില്പനയ്ക്ക് പുറമേ സർക്കാർ സഹകരണ സംഘങ്ങളുടെയും കമ്പനികളുടെയും പങ്കാളിത്തവും ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളായി കലാസാംസ്കാരിക പരിപാടികളും ഇതിൻറെ ഭാഗമായി നടക്കും. വൈകു ന്നേരം 5 മണി മുതലാണ് കലാസാംസ്കാരിക സദസുകൾ നടക്കുക. ഓണം സാംസ്കാരിക പരിപാടികൾ 20ന് വൈകീട്ട് 5 മണിക്ക് കാനത്തിൽ ജമീല എംഎൽഎ.
ഉദ്ഘാടനം ചെയ്യും.
  • 20ന് കണ്ണൂർ മയ്യിൽ അധീനയുടെ നാട്ടുമൊഴി – നാടൻ കലാമേള, 21ന് കുടുംബശ്രീ അംഗങ്ങൾ ഒരുക്കുന്ന രചത നൂപുരം – കലാപരിപാടി കൾ.
  • 22ന് അസർമുല്ല – മാപ്പിള കലകളുടെ രംഗവിഷ്കാരം
  • 23ന് മധുരിക്കും ഓർമ്മകളെ പഴയകാല നാടക, ഗസൽ, സിനിമാഗാനങ്ങൾ കോർത്തിണക്കിയ സംഗീത പരിപാടി.
  • 24ന് എം.ടി. ഫിലിം ഫെസ്റ്റിവൽ. രാവിലെ മുതൽ വിവിധ എം.ടി. സിനിമകളുടെ പ്രദർശനം.
  • 25ന് സംസ്ഥാന സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ നാടകം -മൂക്കുത്തി.
  • 26ന് പെണ്ണകം – ദേശീയതലത്തിൽ അംഗീകാരം ലഭിച്ച ബഹുഭാഷാ ഗീതങ്ങളുടെ അവതരണം.
  • 27-ന് സമാപന പരിപാടി: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്യും. സിനിമ പിന്നണി ഗായിക മൃദുല വാര്യർ മുഖ്യാതിഥിയാവും. പത്രസമ്മേളന ത്തിൽ നഗരസഭാ അധ്യക്ഷ സുധാ കിഴക്കേപ്പാട്ടിൽ, വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ ഷിജു, ഇ.കെ. അജിത്ത്, പി. രത്നവല്ലി, ശശി കോട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
Share news