തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മക്ക് പാമ്പുകടിയേറ്റു
വളയം: തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മക്ക് പാമ്പുകടിയേറ്റു. ചുഴലി മുതുകുറ്റിയിലെ കുരിക്കിലായിൽ മാതു (55) വിനാണ് പാമ്പുകടിയേറ്റത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാടുവെട്ടുന്നതിനിടെയാണ് അണലിയുടെ കടിയേറ്റത്. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ വളയം ഗവ. ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
