തിക്കോടി ഗ്രാമപഞ്ചായത്ത് പള്ളിക്കര നാലാം വാർഡിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
തിക്കോടി ഗ്രാമപഞ്ചായത്ത് പള്ളിക്കര നാലാം വാർഡിൽ 77 -ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. നാലാം വാർഡ് മെമ്പർ ദിബിഷ പതാക ഉയർത്തി. പടിഞ്ഞാറ് ഭാഗം എൻ ആർ ഇ ജി വർക്കേഴ്സ് മേറ്റ് മാരായ രമ്യ തില്ലേരി, രാഗി എടവന എന്നിവർ നേതൃത്വം നൽകി.

കിഴക്ക് ഭാഗത്ത് സ്വാതന്ത്ര്യ ദിനാഘോഷം ജവാൻ ഋഷികേഷ് പതാക ഉയർത്തി. മേറ്റ് മാരായ രാധ കെ.കെ, ബീന വട്ടക്കുനി എന്നിവർ നേതൃത്വം നൽകി. കണിയാരിക്കൽ കുഞ്ഞിരാമൻ മാസ്റ്റർ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആശംസകൾ നേർന്നു. പായസ വിതരണവും നടത്തി. ബിജു രാജ് നന്ദി പറഞ്ഞു.

