ഊരള്ളൂരിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി ഊരള്ളൂരിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പെയിൻ്റിംഗ് തൊഴിലാളിയായ രാജീവൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. നടുവണ്ണൂർ റോഡിൽ കുഴിവയൽതാഴെ വയലിലാണ് മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ കാലിൻ്റെ ഭാഗമാണ് ആദ്യംതന്നെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ കൊയിലാണ്ടി പോലീസിൽ വിവരമറിയിക്കകുയായിരുന്നു.

എറണാകുളം വൈപ്പിൻ സ്വദേശിയാണ് രാജീവൻ. 36 വർഷത്തോളമായി രാജീവൻ ഇവിടെ താമസമാക്കിയിട്ട്. മരണകാരണം വിശദമായി അന്വേഷിക്കുമെന്ന് വടകര റൂറലിൻ്റെ ചുമതലയുള്ള കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാർ വ്യക്തമാക്കി. പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ മറ്റുകാര്യങ്ങളിലേക്ക് കടക്കുകയുള്ളൂ. കണ്ണുർ റെയ്ഞ്ച് ഡി.ഐ.ജി തോംസൺ ജോസ് ഐപിഎസ് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.


മൃതദേഹം കോഴിക്കോട് മെഡിക്കൽകോളജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ട് കാലുകൾ മാത്രമാണ് അദ്യം കണ്ടെത്തിയത്. പിന്നീട് ഡ്രോൺ ക്യാമറ നരീക്ഷണത്തിലാണ് മറ്റ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. സംഭവസ്ഥലത്ത് ഡോഗ് സ്ക്വോഡും, ഫോറൻസിക് വിദ്യഗ്ദരും പരിശോധന നടത്തിയട്ടുണ്ട്. കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം.വി. ബിജു, എസ്.ഐ ഷൈലേഷ് പി.എം, അനീഷ് വടക്കയിൽ, എഎസ്ഐമാർ, എസ്.സി.പി.ഒമാർ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

