6 മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുഴയോരത്തെ ചതുപ്പിൽ
പത്തനംതിട്ട: പുഴയോരത്തെ ചതുപ്പ് നിലത്തിൽ 6 മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തിരുവല്ല പുളിക്കീഴ് പള്ളിക്ക് സമീപത്തെ കടവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്.

കാലിൽ നായ കടിച്ചതിന് സമാനമായ പാടുകളുമുണ്ട്. ചതുപ്പ് നിലത്തിൽ കമഴ്‌ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്ത് ഒരു ചാക്കും കണ്ടെത്തിയിട്ടുണ്ട്, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

