കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി മഴയാത്ര 2023 സംഘടിപ്പിച്ചു

കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി മഴയാത്ര 2023 സംഘടിപ്പിച്ചു. മഴ നനയാം പ്രകൃതിയെ അറിയാം”പ്രകൃതി ദർശന യാത്രയിൽ കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ, ബാലസഭ കൂട്ടുകാർ പങ്കുചേർന്നു. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു യാത്ര ആരംഭിച്ചു. CDS ചെയർ പേഴ്സൺ കെ.കെ. വിബിന അദ്ധ്യക്ഷയായി.

കൗൺസിലർ രജീഷ് വെങ്ങളത്ത് കണ്ടി, CDS വൈസ് ചെയർ പേഴ്സൺ മാരായ ആരിഫ , സുധിന എന്നിവർ സംസാരിച്ചു. മെമ്പർ സെക്രട്ടറി വി. രമിത സ്വാഗതം പറഞ്ഞു. 38 കുട്ടികളും 16 മുതിർന്നവരും മറ്റു ജില്ലകളിലെ കൂട്ടുകാർക്കൊപ്പം താമരശ്ശേരി ചുരത്തിൽ നടന്ന മഴ യാത്രയിൽ പങ്കു ചേർന്നു. അതിനു ശേഷം തുഷാരഗിരി ഇക്കോ ടൂറിസ്റ്റ് കേന്ദ്രം സന്ദർശിച്ചു.

