എസ്.പി.സി പാസ്സിങ്ങ് ഔട്ട് പരേഡ് നടന്നു

കൊയിലാണ്ടി: പന്തലായനി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്രഥമ സ്റ്റുഡൻ്റ്സ് കാഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡ് വൻ ജനാവലികളുടെ സാന്നിധ്യത്തിൽ നടന്നു. മുഖ്യാതിഥിയായിരുന്ന കാനത്തിൽ ജമീല എം.എൽ.എ കാഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. പരിശീലനം പൂർത്തിയാക്കിയ 42 കാഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്. മികച്ച കാഡറ്റുകൾക്കുള്ള പുരസ്കാര വിതരണവും പരിപാടിയിൽ നടന്നു.

നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട്, പൊലീസ് എസ്.ഐ. വി. അനീഷ്, കൗൺസിലർ പ്രജിഷ, പി.ടി.എ.പ്രസിഡൻ്റ് സുരേഷ് ബാബു, പ്രിൻസിപ്പൽ എ.പി.പ്രബീത്, പ്രധാനാധ്യാപിക എം.കെ.ഗീത, എസ്.പി.സി. പി.ടി.എ പ്രസിഡണ്ട് മണി, സ്റ്റാഫ് സെക്രട്ടറി ശ്രീജ എന്നിവർ സന്നിഹിതരായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരായ ബിജീഷ്, മണികണ്ഡൻ, രാഗി, യൂണിറ്റ് ചാർജ്ജുള്ള അധ്യാപകരായ ജെറോം ഫെർണാണ്ടസ്, കെ.എം.റീന എന്നിവർ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.
