KOYILANDY DIARY.COM

The Perfect News Portal

മില്ലറ്റ് മിഷൻ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ചെറുധാന്യകൃഷി തുടങ്ങും

ബാലുശേരി: മില്ലറ്റ് മിഷൻ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ജില്ലയിലെ കോർപറേഷനിലും ഏഴ്‌ മുനിസിപ്പാലിറ്റികളിലും 70 പഞ്ചായത്തുകളിലും ചെറുധാന്യകൃഷി തുടങ്ങും. ഇവിടങ്ങളിൽ രൂപീകരിക്കുന്ന കർഷക കൂട്ടായ്മകൾ കൃഷിവകുപ്പിന്റെ സഹായത്തോടെയാവും കൃഷിചെയ്യുക. ഒക്ടോബറിലാണ് വിത്തിടുക. 
വിത്തുകൾ സംഘടന ലഭ്യമാക്കും. ജീവിതശൈലി രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ ഉപകരിക്കുന്ന ചെറുധാന്യങ്ങൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനായി പ്രചാരണ പ്രവർത്തനങ്ങളും നടത്തും. മില്ലറ്റ് കർഷകരെയും പ്രചാരകരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള താലൂക്ക് കൺവൻഷനുകൾ ശനിയാഴ്ച കൊയിലാണ്ടിയിലും 15ന് വടകരയിലും 20ന്  കോഴിക്കോട്ടും 26ന് താമരശേരിയിലും നടക്കും.  
ചെറുധാന്യങ്ങളുടേയും വിഭവങ്ങളുടെയും പ്രദർശനവും വിൽപ്പനയുമുണ്ടാകുമെന്ന്‌ ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊയിലാണ്ടി താലൂക്ക് കൺവെൻഷൻ പകൽ 11  മുതൽ  അലയൻസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടക്കും.  പകൽ രണ്ടിന്‌  കാനത്തിൽ ജമീല എംഎൽഎ  ഉദ്ഘാടനം ചെയ്യും. മില്ലറ്റ് മിഷൻ  ജില്ല പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ, ജില്ലാ സെക്രട്ടറി സെഡ് എ സൽമാൻ, രാധാകൃഷ്ണൻ ചെറുവറ്റ, സതീശൻ പൊയിൽക്കാവ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

Share news