KOYILANDY DIARY

The Perfect News Portal

കഴുത്തിലെ കറുപ്പ് മാറ്റാം മൂന്ന് ദിവസം കൊണ്ട്

കഴുത്തിലെ കറുപ്പാണ് പലപ്പോഴും സൗന്ദര്യസംരക്ഷണത്തില്‍ നിന്ന് പലരേയും പിന്തിരിപ്പിക്കുന്നത്. പലപ്പോഴും കഴുത്തിലെ കറുപ്പ് കാരണം ഇഷ്ടമുള്ള വസ്ത്രം പോലും ഇടാന്‍ പറ്റാത്ത അവസ്ഥ പലരിലും ഉണ്ടാകും. പ്രായാധിക്യം മൂലം മാത്രമല്ല മറ്റ് പല പ്രശ്നങ്ങള്‍ കൊണ്ടും കഴുത്തില്‍ കറുപ്പ് നിറം കാണാം. 

എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്നത്തെ പേടിയ്ക്കണ്ട. കഴുത്തിലെ കറുപ്പിന് ഇനി ചില വീട്ടു പരിഹാരങ്ങള്‍ നോക്കാം പലപ്പോഴും ഇത്തരം പ്രശ്നങ്ങളെ അവഗണിയ്ക്കുകയാണ് പലരും ചെയ്യുന്നത്.

എന്നാല്‍ ഇനി കഴുത്തിലെ കറുപ്പിന് വീട്ടില്‍ ചെയ്യാവുന്ന ചില പരിഹാരങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

ബദാം ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. അര ടീസ്പൂണ്‍ ബദാം പൗഡര്‍, ഒരു ടീസ്പൂണ്‍ പാല്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ നല്ലതു പോലെ മിക്സ് ചെയ്ത് പേസ്റ്റാക്കി കഴുത്തില്‍ പുരട്ടുക. ഇത് കഴുത്തിലെ കറുപ്പിന് പരിഹാരം നല്‍കും.

Advertisements

കറ്റാര്‍ വാഴയിലും ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ നിരവധിയാണ്. ഇതെങ്ങനെ കഴുത്തിലെ കറുപ്പ് മാറ്റും എന്ന് നോക്കാം. കറ്റാര്‍വാഴയുടെ നീര് എടുത്ത് ഇത് നേരിട്ട് കഴുത്തില്‍ പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. ദിവസവും ഇത് ചെയ്താല്‍ മൂന്ന് ദിവസം കൊണ്ട് കഴുത്തിലെ കറുപ്പിന് മാറ്റം വരും.

വാള്‍നട്ട് പൊടിച്ച്‌ തൈരില്‍ ഇട്ട് നല്ലതുപോലെ പേസ്റ്റാക്കുക. ഇത് കഴുത്തില്‍ തേച്ച്‌ പിടിപ്പിക്കുക. ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം.

കുക്കുമ്ബര്‍ ഇത്തരത്തില്‍ ഉപയോഗിക്കാവുന്ന ഒന്നാണ്. കുക്കുമ്ബര്‍ നീര് എടുത്ത് കഴുത്തിനു ചുറ്റും 10 മിനിട്ട് മസ്സാജ് ചെയ്യുക. അല്‍പം നാരങ്ങ നീരു കൂടി ചേര്‍ക്കാവുന്നതാണ്. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.

നാരങ്ങ നീരിലുള്ള ആസിഡ് ഗുണങ്ങളാണ് കറുപ്പിനെ അകറ്റുന്നത്. ഇത് മൃതകോശങ്ങളെ നശിപ്പിക്കുന്നു. അല്‍പം പഞ്ഞി നാരങ്ങ നീരില്‍ മുക്കി കഴുത്തിനു ചുറ്റും നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. ഇത് കഴുത്തിനു ചുറ്റുമുള്ള കറുപ്പിനെ ഇല്ലാതാക്കുന്നു.

ഓട്സും ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന് മുന്നിലാണ്. ഓട്സ് എടുത്ത് അരച്ച്‌ പേസ്റ്റാക്കി കഴുത്തിനു ചുറ്റും തേച്ചു പിടിപ്പിക്കുക. മൂന്ന് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ ഏത് കറുപ്പും മാറി സുന്ദരമായ കഴുത്താവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ബേക്കിംഗ് സോഡയും ഇത്തരത്തില്‍ ചര്‍മ്മത്തിന്റെ കറുപ്പ് നിറത്തെ അകറ്റുന്നു. ബേക്കിംഗ് സോഡ നല്ല കട്ടിയുള്ള പേസ്റ്റാക്കി ചര്‍മ്മത്തില്‍ തേച്ച്‌ പിടിപ്പിക്കുക. ഇത് ഉണങ്ങിക്കഴിഞ്ഞതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

ഓറഞ്ചിലും വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഓറഞ്ച് തോല്‍ ഉണക്കിപ്പൊടിച്ച്‌ ആ പൊടി വെള്ളത്തില്‍ ചേര്‍ത്ത് പേസ്റ്റാക്കി കഴുത്തിനു ചുറ്റും തേച്ചു പിടിപ്പിക്കുക. ഇത് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.

ഉരുളക്കിഴങ്ങ് നല്ലൊരു ബ്ലീച്ചിംഗ് ഏജന്റ് ആണ് എന്നതാണ് മറ്റൊരു കാര്യം. ഉരുളക്കിളങ്ങ് വേവിച്ച്‌ പൊടിച്ച്‌ ഇത് കഴുത്തില്‍ തേച്ച്‌ പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം.

Leave a Reply

Your email address will not be published. Required fields are marked *